ഡിജിറ്റൽ ലൈബ്രറി – ശില്പശാല ആഗസ്ത് 4

മാറ്റിവെച്ചു. പുതിയ തീയതിയും മറ്റും അറിയിക്കാം 

[ വേണ്ടിവന്ന തിരുത്തൽ ക്ഷമിക്കുമല്ലോ]

Advertisements

വായന ഒരൊഴിവുസമയ വിനോദമല്ല

ഇനി നമ്മുടെ കുട്ടികൾക്കും അദ്ധ്യാപകർക്കും വായന ഒരൊഴിവുസമയ വിനോദമല്ല; പഠിക്കുന്നതിന്റേയും പഠിപ്പിക്കുന്നതിന്റേയും പ്രവർത്തനങ്ങളിൽ അവിഭാജ്യമാവുകയാണ്`. ലൈബ്രറിയിലോ റീഡിങ്ങ് റൂമിലോ ഉള്ള ഒരു സ്വകാര്യ സംഗതിയായി വായന നിലനിൽക്കരുത് ; ക്ളാസ്, സ്കൂൾ, വീട് , പൊതുസ്ഥലം തുടങ്ങി എല്ലായിടവും വായനക്കുള്ള ഇടങ്ങളും വായന ആവശ്യപ്പെടുന്ന ഇടങ്ങളും ആയി മാറേണ്ടതുണ്ട്. സ്വകാര്യവായനകൾ പൊതുവായനകളും അവ എല്ലാവർക്കും ആനന്ദവും അറിവും നൽകുന്ന വായനകളും ആയിത്തീരുകയാണ്`. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതി ഡിജിറ്റൽ ലൈബ്രറിയിലൂടെ വായനയുടേയും പഠനത്തിന്റേയും പുതിയ ഒരു സംസ്കാരം സ്രൃഷ്ടിക്കുന്നുണ്ട്

പാലക്കാട് ജില്ലാപഞ്ചയത്ത് ഹരിശ്രീപദ്ധതിയിലൂടെ 13 ഹരിശ്രീമാതൃകാ സ്കൂളുകളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറികൾ ക്ളാസ്മുറികളുടെ ക്ഷമത വർദ്ധിപ്പിക്കുമെന്ന് കരുതുന്നു

 .ടി അധിഷ്ടിത ലൈബ്രറി ഡിജിറ്റൽ ലൈബ്രറി ജില്ലയിൽ 12 സബ്‌‌ജില്ലകളിൽ ഓരോ സ്കൂളിലും അഗളി ഹൈസ്കൂളിലും [ ആകെ 13] രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ്` ഹരിശ്രീ ഈ പദ്ധതിയിലൂടെ നിർവഹിക്കുന്നത്. ഹരിശ്രീ മാതൃകാ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണിത്.

അങ്ങനെ

 • നിലവിലുള്ള സ്കൂൾ ലൈബ്രറി [ പുസ്തകങ്ങൾ, സിഡികൾ, മറ്റുള്ളവ എല്ലാം ] ഡിജിറ്റലൈസ് ചെയ്ത് പ്രവർത്തനക്ഷമമാക്കുക

 • റഫറൻസിങ്ങ് പരിശീലിപ്പിക്കുക

 • ലൈബ്രറി, ക്ളാസ്‌‌മുറി, പൊതുഇടങ്ങൾ എന്നിവ വായനാസൗഹൃദമാക്കുക

 • കമ്പ്യൂട്ടർ, ടാബ്, മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ വായനാനുകൂലമാക്കുക

ക്ളാസ് റൂം പ്രവർത്തനങ്ങൾക്ക് വായന അവശ്യസംഗതിയാക്കുക. അതിനുവേണ്ട പ്രവർത്തനങ്ങൾ എല്ലാ വിഷയങ്ങളിലും എസ്. ആർ.ജി പോലുള്ള ഘടകങ്ങൾകൊണ്ടും ടി.എം കൊണ്ടും ഉറപ്പാക്കുക

 • അതത് സ്കൂളുകളിൽ സവിശേഷ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് വായന , എഴുത്ത്, ചർച്ചകൾ, മത്സരങ്ങൾ, വായനക്കുറിപ്പുകൾ എന്നിവ ചെയ്യുകയും മറ്റുസ്കൂളുകളുമായി പങ്കുവെക്കുകയും ചെയ്യുക

 • അദ്ധ്യാപകർ, കുട്ടികൾ , രക്ഷിതാക്കൾ എന്നിവരെ വായനയുടെ സംസ്കാരത്തിലേക്ക് നയിക്കുക. വായന പഠനത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഉറപ്പാക്കുക

 • വായന പങ്കുവെക്കുകയും വായനാനുഭവങ്ങൾ കൈമാറുകയും ചെയ്യുക

 • വായനയിൽ നിന്ന് എഴുത്തിലേക്ക് നയിക്കുക

 • സ്കൂൾ ലൈബ്രറി 27 *7 പ്രവൃത്തിസമയം ഉറപ്പാക്കുക

എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിൽ ഊന്നിയാണ്` ‘ ഡിജിറ്റൽ ലൈബ്രറി പദ്ധതി നടപ്പാക്കുന്നത് .

ഇതിന്`

 • 13 സ്കൂളുകളുടെ ഡിജിറ്റൽ ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പികാനായി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റന്റിങ്ങ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായുള്ള ഒരു കോർഗ്രൂപ്പ്

 • സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി സമിതി [ കുട്ടികൾ ഉൾപ്പെട്ടത് ]

 • ജില്ലാപഞ്ചായത്തിന്റെ ധനസഹായം

 • ഡിജിറ്റലിസേഷൻ, സോഫ്റ്റ്വെയർ ഡവലപ്പ്മെന്റ്, ഓൺ ലയിൻ & സ്പോട്ട് സപ്പോർട്ട് , മോണിറ്ററിങ്ങ് , നവീകരണം എന്നിവക്കായി സഹായമെത്തിക്കാനുള്ള ഘടകം

എന്നീ സംവിധാനങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

പ്രവർത്തനങ്ങൾ

 • ബ്ളോഗിങ്ങ് പോലുള്ള നെറ്റ്വർക്കുകൾ

 • ബുക്ക് ഇന്ഡെക്സിങ്ങ്

 • ബുക്ക് കാർഡുകൾ ഉണ്ടാക്കിയെടുക്കൽ

 • ഡാറ്റ എന്റ്രി സോഫ്ട്വെയർ ഒരുക്കൽ

 • വായനാ ഇടങ്ങൾ ഒരുക്കൽ നെറ്റ്വർക്കിങ്ങ് ഷെയറിങ്ങ് 24*7 ലൈബ്രറി

 • അദ്ധ്യാപകർക്കും കുട്ടികൾക്കും പരിശീലനം

 • വായന പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ

 • വാനനാനുഭവം, ചർച്ചകൾ, ഇന്റർവ്യൂകൾ, കാറ്റലോഗിങ്ങ്, വായനാസമഗ്രികൾ കണ്ടെത്തലും പങ്കുവെക്കലും

 • ക്ളാസ് മുറികളിൽ പ്രയോജനപ്പെടുത്തൽ [ അവശ്യ ഘടകമായി ]

 • വായനാസംസ്കാരം വളർത്താനുള്ള പരിപാടികൾ

 • എസ്. ആർ. ജി / ടി.എം എന്നിവയിൽ [ എല്ലാ വിഷയങ്ങൾക്കും ഉൾപ്പെടുത്തൽ

 • വായനമുറി, ലൈബ്രറി , വായനക്കുള്ള സ്വകാര്യ / പൊതുഇടങ്ങൾ എന്നിവ ഘടനാപരമായി നവീകരിക്കൽ

 • ഡിജിറ്റൽ മാസികകൾ / ഡിജിറ്റൽ ടി.എം, / ഡിജിറ്റൽ നോട്ടുബുക്കുകൾ എന്നിവ സ്കൂളുകളിൽ ഉണ്ടാക്കിയെടുക്കൽ പങ്കുവെക്കൽ

 • ഒന്നോ രണ്ടോ വർഷം കൊണ്ട് സ്കൂളുകളിൽ LEMS [ LEARNING EXPERIENCE MANAGEMENT SYSTEM ] എന്ന വികസിത രൂപത്തിലേക്ക് പ്രവേശിക്കൽ

എന്നിങ്ങനെ ഉടനെയും പിന്നെയുമായി നിരവധി സാധ്യതകൾ രൂപപ്പെടുത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ പദ്ധതി വിഭാവനം ചെയ്യുന്നു. കേവലമായ ലൈബ്രറി ഓട്ടോമേഷൻ എന്ന സങ്കൽപ്പത്തിൽ നിന്ന് കുട്ടിയുടെ / അദ്ധ്യാപകന്റെ പഠനാവശ്യങ്ങൾക്കുള്ള ഐ.ടി സാധ്യതകൾ പരമാധി ഡിജിറ്റലിസേഷനിലൂടെ ഉണ്ടാകിയെടുക്കാൻ ശ്രമിക്കുന്നുണ്ട്.